Enikkoru Pennundu (from Thilakkam) Lyrics
by K. J. Yesudas
എനിക്കൊരു പെണ്ണുണ്ട് കരിമഷിക്കണ്ണുണ്ട്
കരളില് നൂറു നൂറ് കനവുണ്ട്
എനിക്കൊരു പെണ്ണുണ്ട് കരിമഷിക്കണ്ണുണ്ട്
കരളിൽ നൂറു നൂറ് കനവുണ്ട്
എനിക്കൊരു പെണ്ണുണ്ട് മൊഴിയിൽ തേനുണ്ട്
ചിരിയിലൊരനുരാഗച്ചിറകുണ്ട് അവളുടെ
ചിരിയിലൊരനുരാഗച്ചിറകുണ്ട്
എനിക്കൊരു പെണ്ണുണ്ട് കരിമഷിക്കണ്ണുണ്ട്
കരളിൽ നൂറു നൂറ് കനവുണ്ട്
അവളുടെ നെറ്റിയിൽ പുലരിക്കുങ്കുമം
കൈകളിൽ കിലുകിലെ കാറ്റിൻ തരിവള
അവളുടെ നെറ്റിയിൽ പുലരിക്കുങ്കുമം
കൈകളില് കിലുകിലെ കാറ്റിന് തരിവള
കാൽവിരൽ കൊണ്ടവൾ കളമെഴുതുമ്പോള്
കവിളിൽ നാണത്തിന് കുടമുല്ലപ്പൂമണം
അവളെൻ്റെ സ്വന്തം മനസ്സിൻ്റെ മന്ത്രം
മായ്ച്ചാലും മായാത്തൊരോർമ്മപ്പൂവ്
എനിക്കൊരു പെണ്ണുണ്ട് കരിമഷിക്കണ്ണുണ്ട്
കരളിൽ നൂറു നൂറ് കനവുണ്ട്
എനിക്കൊരു പെണ്ണുണ്ട് മൊഴിയിൽ തേനുണ്ട്
ചിരിയിലൊരനുരാഗച്ചിറകുണ്ട് അവളുടെ
ചിരിയിലൊരനുരാഗച്ചിറകുണ്ട്
അവളുടെ കൂന്തലിൽ കറുകറേ കാർമുകിൽ
കാതിലേ ലോലാക്കിൻ ഇളകും കിന്നാരം
അവളുടെ കൂന്തലിൽ കറുകറേ കാർമുകിൽ
കാതിലേ ലോലാക്കിൻ ഇളകും കിന്നാരം
മെയ്യിൽ കടഞ്ഞെടുത്ത ചന്ദനച്ചേല്
കാലിൽ മയങ്ങും മഴവിൽ കൊലുസ്സ്
ഇവളെൻ്റെ മാത്രം സ്നേഹസുഗന്ധം
അകന്നാലും അകലാത്ത മഴനിലാവ്
എനിക്കൊരു പെണ്ണുണ്ട് കരിമഷിക്കണ്ണുണ്ട്
കരളിൽ നൂറു നൂറ് കനവുണ്ട്
എനിക്കൊരു പെണ്ണുണ്ട് മൊഴിയിൽ തേനുണ്ട്
ചിരിയിലൊരനുരാഗച്ചിറകുണ്ട് അവളുടെ
ചിരിയിലൊരനുരാഗച്ചിറകുണ്ട്
എനിക്കൊരു പെണ്ണുണ്ട് കരിമഷിക്കണ്ണുണ്ട്
കരളിൽ നൂറു നൂറ് കനവുണ്ട്
Rate this song
Log in to rate and review this song.
Reviews (0)
No written reviews yet.
Frequently asked questions about Enikkoru Pennundu (from Thilakkam)
Who sings Enikkoru Pennundu (from Thilakkam) and when was it released?
“Enikkoru Pennundu (from Thilakkam)” is performed by K. J. Yesudas, released in 1998.
Where can I read the full lyrics to Enikkoru Pennundu (from Thilakkam)?
You can read the complete, verified lyrics for “Enikkoru Pennundu (from Thilakkam)” right here on WorldBestSong along with music ratings and community reviews.
What is the listener rating for Enikkoru Pennundu (from Thilakkam)?
“Enikkoru Pennundu (from Thilakkam)” has not been rated by listeners yet on WorldBestSong. Be the first to rate and review it!
Where can I stream Enikkoru Pennundu (from Thilakkam)?
You can stream “Enikkoru Pennundu (from Thilakkam)” by K. J. Yesudas directly on Spotify, Apple Music, and YouTube through the streaming links available on this page.
🎵 Are you a musician?
Use our free Song Mastering Tool or BPM & Key Finder directly in your browser.